HIGHLIGHTS : Indian woman assaulted at Canadian railway station

കാനഡ: കാനഡയിലെ റെയില്‍വേ സ്റ്റേഷനില്‍ ഇന്ത്യന്‍ യുവതിക്കു നേരെ മര്‍ദനം. കാല്‍ഗറി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലെ ഷെല്‍ട്ടറിന് ഉള്ളില്‍ നില്ക്കുകയായിരുന്ന ഒരു യുവതിയെ ഒരാള്‍ ബലമായി കഴുത്തിന് പിടിച്ച് ഉലയ്ക്കുകയും വെയ്റ്റിംഗ് ഷെഡ്ഡിന് നേര്‍ക്ക് തള്ളുകയും അക്രമി യുവതിയുടെ വെള്ളക്കുപ്പി കൈക്കലാക്കുകയും അതിലെ വെള്ളം യുവതിയുടെ മുഖത്തൊഴിക്കുകയും ചെയുയായിരുന്നു. പിന്നാലെ യുവതിയുടെ ജാക്കറ്റില്‍ പിടികൂടിയ ഇയാള്‍, യുവതിയെ വെയ്റ്റിംഗ് ഷെഡിന്റെ ചുമരിലേക്ക് ചേര്‍ത്ത് ഇടിക്കുകയായിരുന്നു. യുവതിയോട് ഫോണ്‍ കൈമാറാന്‍ ഇയാള്‍ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം കുറച്ചേറെ പേര്‍ സംഭവം കണ്ട് നില്‍ക്കുന്നതല്ലാതെ ഇടപെടാന്‍ തയ്യാറാകുന്നില്ല. ഒടുവില്‍ അക്രമി തന്നെ യുവതിയെ വിട്ട് പോകുന്നു.
സാക്ഷികളുടെ സൂചനകളില്‍ നിന്നും അക്രമിയെ അരമണിക്കൂറിനുള്ളില്‍ പോലീസ് പിടികൂടിയെന്ന് കാല്‍ഗറി സിറ്റി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ബ്രെയ്ഡന്‍ ജോസഫ് ജെയിംസ് ഫ്രഞ്ച് എന്നാണ് അക്രമിയുടെ പേരെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു