HIGHLIGHTS : Three men arrested for threatening and kidnapping a young man

എടപ്പാള്‍: വടിവാള്‍ കാണിച്ച് ഭീഷണിപ്പെ ടുത്തി യുവാവിനെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ മൂന്നുപേരെ ചങ്ങരംകുളം പൊലീസ് അറസ് റ്റ് ചെയ്തു. പൊന്നാനി സ്വദേശി കളായ പൊക്കിന്റകത്ത് മുഹമ്മ ദ് മുബഷീര്‍ (20), ഹാജിയാരക ത്ത് മുഹമ്മദ് ജസീല്‍ (18), പൊന്നാനി സ്വദേശിയായ 17കാരന്‍ എന്നിവരെയാണ് പിടികൂടിയത്. തിങ്കള്‍ രാത്രി 11ഓടെ എട പ്പാള്‍ ജങ്ഷനില്‍ പാലത്തിനടി യിലാണ് സംഭവം.
ജങ്ഷനിലെ ടെക്‌സ്റ്റൈല്‍സിന് മുന്നിലെ ത്തിയ എടപ്പാള്‍ കുറ്റിപ്പാല സ്വ ദേശിയായ 18കാരനോട് ബൈക്കിലെത്തിയ മൂന്നംഗ സം ഘം ഒരാളുടെ ഫോണ്‍ നമ്പര്‍ ചോദിച്ചു. അറിയില്ലെന്ന് പറ ഞ്ഞതോടെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റി പൊന്നാനി ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതുവഴിപോയ കാര്‍ യാത്രിക നാണ് തട്ടിക്കൊണ്ടുപോകുന്ന ദൃശ്യം മൊബൈലിലെടുത്ത് ചങ്ങരംകുളം പൊലീസിന് അയ ച്ചുകൊടുത്തത്. പൊലീസ് പിന്തുടര്‍ന്നെത്തിയതോടെ തട്ടി ക്കൊണ്ടുപോയയാളെ പൊന്നാ നി ഐശ്വര്യ തിയേറ്ററിന് സമീ പം ഇറക്കിവിട്ട് സംഘം രക്ഷ പ്പെട്ടു.
അറസ്റ്റിലായ മുഹമ്മദ് ജസില്‍ പൊന്നാനി പൊലീസിനെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടതാണെന്നും ഇവര്‍ ലഹരി ഉപയോഗവും ഇടപാ ടും നടത്തുന്നതായും ചങ്ങരംകുളം ഇന്‍സ്‌പെക്ടര്‍ എസ് ഷൈണ്‍ പറ ഞ്ഞു. പ്രതികളെ പൊന്നാനി കോട തി റിമാന്‍ഡ് ചെയ്തു. 17കാരനെ തി രൂര്‍ ജുവനൈല്‍ കോടതിയില്‍ ഹാ ജരാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു