മെറിന്‍ ജോസഫ് അസിസ്റ്റന്റ് ഐജി: പൊലീസ് തലപ്പത്ത് മാറ്റം

സംസ്ഥാന പൊലീസില്‍ അഴിച്ചുപണി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന മെറിന്‍ ജോസഫിനെ അസിസ്റ്റന്റ് ഐജി (പോളിസി) തസ്തികയില്‍ പൊലീസ് ആസ്ഥാനത്ത് നിയമിച്ചു. സസ്‌പെന്‍ഷന് ശേഷം തിരിച്ചെടുത്ത സുജിത്ത്ദാസിന് ഇന്‍ഫര്‍മേഷന്‍, കമ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്‌നോളജി സൂപ്രണ്ടായി നിയമനം നല്‍കി.

അഡിഷണല്‍ ഐജി (പോളിസി) യായിരുന്ന ജെ കിഷോര്‍ കുമാറിനെ ലീഗല്‍ മെട്രോളജി കണ്‍ട്രോളറായി നിയമിച്ചു. നിലവില്‍ സൂപ്രണ്ടായിരുന്ന എസ് ദേവമനോഹറിനെ അഡീഷണല്‍ എക്‌സൈസ് കമ്മിഷണര്‍ (എന്‍ഫോഴ്സ്‌മെന്റ്) ആയും നിയമിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top