കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം; യുവാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം. കാഞ്ഞങ്ങാട്- പത്തനംതിട്ട റൂട്ടില്‍ ഓടുന്ന ബസില്‍ വെച്ചാണ് സംഭവം. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി നിസാമുദ്ദീന്‍ എന്നയാളെ വളാഞ്ചേരി പോലീസ് പിടികൂടി.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബസില്‍ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് യുവതി എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് വിവരം അറിയിച്ചു. ഇതേത്തുടര്‍ന്ന് ബസ് വളാഞ്ചേരിയില്‍ എത്തിയപ്പോള്‍ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

കണ്ണൂരില്‍ നിന്നാണ് യുവാവും യുവതിയും ബസില്‍ കയറിയത്. പിന്നീട് കോഴിക്കോട് വച്ചുതന്നെ യുവാവിന്റെ ശല്യം ആരംഭിച്ചതായി പരാതിയില്‍ പറയുന്നു . യുവതി ഇക്കാര്യം കണ്ടക്ടറോട് പറയുകയും കണ്ടക്ടര്‍ യുവാവിനെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തുകയും ചെയ്തു. എന്നാല്‍ വീണ്ടും യുവതിയ്ക്കരികില്‍ എത്തിയ യുവാവ് ഇവരെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഹെല്‍പ്പ് ലൈനില്‍ വിളിച്ച യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വളാഞ്ചേരിയില്‍ വെച്ച് ബസ്സ് തടഞ്ഞ് നിര്‍ത്തി പ്രതിയെ പിടികൂടുകയും കസ്റ്റഡിയില്‍ എടുക്കുകയും
അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

നിലവില്‍ കുസാറ്റില്‍ റിസര്‍ച്ച് സ്‌കോളര്‍ ആയി പഠനം നടത്തുകയാണ് പെണ്‍കുട്ടി. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top