Section

malabari-logo-mobile

വിജ്ഞാന സമൂഹം ; വ്യത്യസ്തതയാര്‍ന്ന ആശയം മുന്നോട്ട് വച്ച് കടലുണ്ടി പബ്ലിക് ലൈബ്രറി

HIGHLIGHTS : Knowledge Society; Kadalundi Public Library brings forward a different idea

കടലുണ്ടി: വിവിധ സ്‌ക്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് അംഗത്വം നല്കുന്നതോടനുബന്ധിച്ചു കടലുണ്ടി പബ്ലിക് ലൈബ്രറി വിദ്യാഭ്യാസ ചര്‍ച്ച സംഘടിപ്പിച്ചു. ‘വിജ്ഞാന സമൂഹവും അധ്യാപകരും’ എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ച മഹാത്മ ഗാന്ധി സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ: കെ.വി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വിവര സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസം നേടിയെടുക്കാന്‍ സാധ്യമാകുമെങ്കിലും വിദ്യാര്‍ത്ഥികളുടെ ചിന്തകളെയും ബുദ്ധിയെയും വിലയിരുത്തി അധ്യാപകര്‍ നല്‍കി വരുന്ന വിജ്ഞാനത്തോളം വരില്ലെന്ന് അദ്ദേഹം പറഞ്ഞു.

കടലുണ്ടി പബ്ലിക്ക് ലൈബ്രറി വൈസ് പ്രസിഡന്റും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ എം.വി.മുഹമ്മദ് ഷിയാസ് മോഡറേറ്റര്‍ ആയിരുന്നു.

sameeksha-malabarinews

സമഗ്ര ശിക്ഷാ കേരള, കോഴിക്കോട് ജില്ലയിലെ അദ്ധ്യാപകര്‍ക്കായി നടപ്പിലാക്കുന്ന വായനാ വിസ്മയം 2023ന്റെ ഭാഗമായി അധ്യാപകര്‍ക്ക് പ്രാദേശിക ലൈബ്രറികളില്‍ മെമ്പര്‍ഷിപ്പ് നല്‍കുക എന്ന ലക്ഷ്യത്തോടെ
കടലുണ്ടി പഞ്ചായത്തിലെ അധ്യാപകര്‍ക്കുള്ള ലൈബ്രറി മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ തുടക്കം കുറിക്കുന്ന വിജ്ഞാന സമൂഹം പരിപാടിയുടെ ഭാഗമായിരുന്നു ചര്‍ച്ച.

ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ അധ്യാപകന്‍ നൗഷാദിന് അംഗത്വം നല്‍കി പദ്ധതിക്ക് തുടക്കമായി. ലൈബ്രറി പ്രസിഡന്റ് എം.എം മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ് ബദര്‍,റഹൂഫ് മേലത്ത്, പി.വി.ഷംസുദ്ധീന്‍, അഷ്‌റഫ് മാസ്റ്റര്‍, പ്രദീപ് കുന്നത്ത്, എ.കെ.റഷീദ് അഹമ്മദ്, കബീര്‍ കെ.ടി.,ശാലിനി ടി 1 ടി.പി.അബൂബക്കര്‍, വി.യൂസുഫ്, യൂനുസ് കടലുണ്ടി, ഒ.അക്ഷയ് കുമാര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!