മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; കര്‍ഫ്യൂ

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ചില വീടുകള്‍ ഒരു വിഭാഗം ആളുകള്‍ അഗ്‌നിക്കിരയാക്കിയതാണ് വീണ്ടും പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. സൈന്യവും സമാന്തര സൈനിക വിഭാഗവുമൊക്കെ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുകയാണ്.

പുതിയ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഇംഫാലില്‍ കര്‍ഫ്യൂ സമയം നീട്ടി. രാവിലെ 6 മുതല്‍ ഉച്ചകഴിഞ്ഞ് 2 വരെയാണ് പുതിയ കര്‍ഫ്യൂ. ഇന്റര്‍നെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി.

തിങ്കളാഴ്ച രാവിലെ 10.30ഓടെ ഇംഫാല്‍ ഈസ്റ്റിലെ ന്യൂ ചെക്കോണ്‍ ബസാറില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ചന്തയിലെ സ്ഥലവുമായി ബന്ധപ്പെട്ടായിരുന്നു ഏറ്റുമുട്ടല്‍. ഉച്ചകഴിഞ്ഞ് 2 മണിയോടെ ചിലയാളുകള്‍ ചേര്‍ന്ന് രണ്ട് വീടുകള്‍ക്ക് തീയിട്ടു. തുടര്‍ന്ന് സംഘര്‍ഷം ആളിപ്പടരുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top