അതിഥി അധ്യാപക നിയമനം

തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ 2023 – 2024 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറ്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ, യു ജി സി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെയാണ് പരിഗണിക്കുക. താല്പര്യമുള്ളവർ ജൂൺ രണ്ടിന് പ്രിൻസിപ്പലിന്റെ ചേംബറിൽ നടക്കുന്ന ഇന്റർവ്യൂവിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഇൻ്റർവ്യൂ സമയം: സ്റ്റാറ്റിസ്റ്റിക്സ് – രാവിലെ 10മണി മുതൽ. കംപ്യൂട്ടർ സയൻസ് – ഉച്ചയ്ക്ക് 1 മണി മുതൽ. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരേയും പരിഗണിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0490 2346027, ഇ മെയിൽ: brennencollege@gmail.com

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top