ഓട്ടോയില്‍ നിന്നും വീണ യുവതിക്ക് പരിക്ക്

accidenകൊടിഞ്ഞി: ചുള്ളിക്കുന്ന് ഇറക്കത്തില്‍ യുവതിയെ ഓട്ടോയില്‍ നിന്ന് വീണ നിലയില്‍ കണ്ടെത്തി. കൊടിഞ്ഞി പനക്കത്തായം സ്വദേശി ദാസന്റെ ഭാര്യ ഗീത(45) നെയാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.

ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയില്‍ നിന്ന് പുറത്തേക്ക് വീഴുന്നതായാണ് സമീപത്തുള്ളവര്‍ കണ്ടത്. ഉടനെ കൊടിഞ്ഞിയിലെ ക്ലിനിക്കില്‍ കാണിച്ചശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

ഓട്ടോ ഇറക്കം കഴിഞ്ഞ് ഫാറൂഖ് നഗര്‍ അങ്ങാടിയില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി. ബ്രേക്ക് പോയെന്ന് പറഞ്ഞപ്പോള്‍ യുവതി ചാടുകയായിരുന്നു എന്നാണ് ഓട്ടോ ഡ്രൈവര്‍ പറയുന്നത്. സംഭവത്തില്‍ ദുരുഹതയുള്ളതായി നാട്ടുകാര്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top