ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ കൊലപ്പെടുത്തിയ വനിതയെ തൂക്കിലേറ്റി

Rehhayan jabriടെഹറാന്‍: അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്ന വന്‍ പ്രതിഷേധത്തെ അവഗണിച്ച്‌ ഇറാനില്‍ തന്നെ ബാലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പുരഷനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയെ തൂക്കിക്കൊന്നു. ആത്മരക്ഷാര്‍ത്ഥം നടത്തിയ കൊലക്ക്‌ റെയ്‌ഹാനെ ജാബ്ബരി എന്ന യുവതിക്കാണ്‌ വധശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്‌.

ഇരുപത്തിയാറുകാരിയായ റെയ്‌ഹാനയെ 2007 ലാണ്‌ ഇറാനിലെ രഹസ്യാന്വേഷണ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന മൊര്‍തേസ അബ്ദോളൈ സര്‍ബന്ധിയെ കുത്തിക്കൊലപ്പെടുത്തിയതിന്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇറനാിലെ നിയമപ്രകാരം കൊലപാതകത്തിന്‌ വധശിക്ഷയില്‍ നിന്ന്‌ ഇളവ്‌ ലഭിക്കണമെങ്ങില്‍ കൊല്ലപ്പട്ടയാളുടെ കുടംബത്തിന്റെ അനുമതി ലഭിക്കണം. ഇത്‌ ലഭിക്കാഞ്ഞതിനെ തുടര്‍ന്നാണ്‌ വധശിക്ഷ നടപ്പിലാക്കിയത്‌.
ആത്മരക്ഷാര്‍ത്ഥം നടന്ന ഈ കൊലപാതകക്കേസിന്റെ വിചാരണ നീതിപൂര്‍വ്വകമായല്ല നടന്നതെന്ന്‌ ആംനസ്റ്റി ഇന്റര്‍ നാഷണനല്‍ അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തിയിരുന്നു.

ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍നയാണ്‌ ഈ വാര്‍ത്ത പുറത്ത്‌ വിട്ടത്‌

Share news
error: Content is protected !!
Scroll to Top