Section

malabari-logo-mobile

ഖത്തര്‍-കേരള അന്തര്‍ജില്ല ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്‌ വര്‍ണാഭമായ തുടക്കം

HIGHLIGHTS : ദോഹ: കലയും കളിയും സമന്വയിപ്പിച്ച് ദോഹ സ്റ്റേഡിയത്തില്‍ കേരളത്തിന്റെ പുനരാവിഷ്‌കാരം. വര്‍ണ്ണപ്പകിട്ടും സാമൂഹ്യബോധവത്ക്കരണ വിളംബരവുമായി സാംസ്‌കാരിക ഘ...

ദോഹ: കലയും കളിയും സമന്വയിപ്പിച്ച് ദോഹ സ്റ്റേഡിയത്തില്‍ കേരളത്തിന്റെ പുനരാവിഷ്‌കാരം. വര്‍ണ്ണപ്പകിട്ടും സാമൂഹ്യബോധവത്ക്കരണ വിളംബരവുമായി സാംസ്‌കാരിക ഘോഷയാത്രയോടെ വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് എട്ടാമത് ഖത്തര്‍- കേരള അന്തര്‍ജില്ലാ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന് വര്‍ണ്ണ
പകിട്ടാര്‍ന്ന ഔദ്യോഗിക ഉദ്ഘാടനം.
2022ല്‍ ഖത്തര്‍ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ഫുട്ബാളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടന്ന പ്രത്യേക പരിപാടി മികച്ച സംഘാടനംകൊണ്ടും പുതമകൊണ്ടും ശ്രദ്ധേയമായി. ഖിഫ് പ്രസിഡന്റ് ശംസുദ്ദീന്‍ ഒളകരയുടെ അധ്യക്ഷതയില്‍ സിറ്റി എക്‌സ്‌ചേഞ്ച് സി ഇ ഒ  ശറഫ് പി ഹമീദ് ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍ ഡെപ്യൂട്ടി ഡയരക്്ടര്‍ ഹമദ് അല്‍ കുവാരി, പ്രതിനിധികളായ മുഹമ്മദ് അല്‍ ഖത്തര്‍, ജമാല്‍ ദര്‍ജാനി, ഖത്തര്‍ ചാരിറ്റി പ്രതിനിധി ഖാലിദ് ഫക്രു, ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് മാര്‍ക്കറ്റിംഗ് മാനേജര്‍ താരിഖ് അല്‍ മഹ്മൂദ്, സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി പ്രതിനിധി ശാമന്തപ്രേം ശിഫാഹ്, ജാസിം അബ്ദുല്‍ അസീസ് അല്‍ ജാസിം, അനീഷ് ഗംഗാധരന്‍, ക്യാപ്റ്റന്‍ രവികുമാര്‍, ഐ സി സി പ്രസിഡന്റ് ഗിരീഷ്‌കുമാര്‍, ഇബ്രാഹിം അല്‍മാലികി, ഖത്തറിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ സാംസ്‌കാരിക ഘോഷയാത്രക്ക് ഖിഫ് വൈസ് പ്രസിഡന്റ് കെ മുഹമ്മദ് ഈസ, എന്‍ കെ എം ഷൗക്കത്ത്, 2022 ഐക്യദാര്‍ഢ്യ പരിപാടിക്ക് ഖിഫ് ഫെസിലിറ്റി ഹെഡ് ഇ പി അബ്ദുറഹ്മാന്‍ നേതൃത്വം നല്‍കി. യതീന്ദ്രന്‍ മാസ്റ്റര്‍, ഹുസൈന്‍ കടന്നമണ്ണ എന്നിവര്‍ അവതാരകരായ പരിപാടിയില്‍ ഖിഫ് ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷമീന്‍ സ്വാഗതം പറഞ്ഞു. മാര്‍ച്ച് പാസ്റ്റിന് ഖിഫ് പ്രഖ്യാപിച്ച പ്രത്യേക സമ്മാനങ്ങള്‍ കെ എം സി സി മലപ്പുറവും തൃശൂര്‍ ജില്ലാ സൗഹൃദ വേദിയും നേടി.
ഘോഷയാത്രയില്‍ എറണാകുളം എഡ്‌സോ, ഇന്‍കാസ് തൃശൂര്‍, കെ എം സി സി കണ്ണൂര്‍, കെ എം സി സി കാസര്‍ക്കോട്, കെ എം സി സി കോഴിക്കോട്, കെ എം സി സി മലപ്പുറം, കെ എം സി സി തൃശൂര്‍, മാക്ഖത്തര്‍ കോഴിക്കോട്, മംവാക് മലപ്പുറം, നാദം തൃശൂര്‍, ഫ്രന്റ്‌സ് ഓഫ് നിള, ക്യു ഐ എസ് എഫ് ഖത്തര്‍, സംസ്‌കൃതി മലപ്പുറം, തൃശൂര്‍ ജില്ലാ സൗഹൃദ വേദി, തൃശൂര്‍ യൂത്ത് ക്ലബ്ബ് തുടങ്ങിയ ടീമുകള്‍ ആകര്‍ഷകമായ പരിപാടികളോടെ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!