പാലക്കാട്: ട്രെയിനില്‍ നിന്ന് ചാടിയിറങ്ങയ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.ഒറ്റപ്പാലത്താണ് സംഭവം. അപകടത്തില്‍ വയനാട് സ്വദേശിനിയായ യുവതിക്കാണ് സാരമായി പരിക്കേറ്റത്. യുവതിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
29 കാരിയായ യുവതി കോഴിക്കോട് നിന്ന് ഒറ്റപ്പാലത്തേക്ക് യാത്ര തിരിച്ചതായിരുന്നു. എന്നാല്‍ യാത്രക്കിടെ ഉറങ്ങിപ്പോയി. ട്രെയിന്‍ സ്‌റ്റേഷനില്‍ എത്തിയത് അറിഞ്ഞിരുന്നില്ല. ഉണര്‍ന്ന ഉടനെ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങുന്നതിനിടെ തലയടിച്ച് പ്ലാറ്റ്‌ഫോമില്‍ വീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം സംഭവിച്ചത്.



