
വടകര: മദ്യപിച്ച് ലക്കുകെട്ട കെഎസ്ആര്‍ടിസി ബസില്‍ മയങ്ങി. ബസിന്റെ ട്രിപ്പ് മുടങ്ങി. ബുധനാഴ്ച പകല്‍ 11.30 ഓടെ വടകര പഴയ ബസ് സ്റ്റാന്‍ഡിലാ ണ് സംഭവം. കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ മാഹിയില്‍ നിന്ന് കയറിയ യുവതിയാണ് മദ്യപിച്ച് ലക്കുകെട്ട് പിന്‍സീറ്റില്‍ മയങ്ങിയത്. മാഹിയില്‍ നിന്ന് വടകര യുവതിക്ക് ടിക്കറ്റ് എടുത്ത യുവതി കണ്ടക്ടര്‍ക്ക് പണം നല്‍കിയിരുന്നില്ല.
ബസ് വടകര പുതിയ സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ യുവതി യെ കണ്ടക്ടര്‍ തട്ടിവിളിച്ചെങ്കി ലും അനക്കമുണ്ടായിരുന്നില്ല. മദ്യപിച്ചെന്ന് ബോധ്യമായതോ ടെ എയ്ഡ് പോസ്റ്റിലെ പൊലി സിനെ വിവരമറിയിച്ചു. പൊലീസും യുവതിയെ വിളിച്ചെങ്കിലും ഉണര്‍ന്നില്ല.
വനിതാ പൊലീസിനെ വിളിച്ചു വരുത്തി ബസില്‍നിന്ന് സ്റ്റാന്‍ഡിലിറക്കിയ യുവതിക്ക് പൊലീസ് നാരങ്ങവെള്ളം നല്‍കി. കോഴിക്കോട് പെരുവയല്‍ സ്വദേശിയായ യുവതിയെ പിന്നീട് സ്വകാര്യ ബസില്‍ കയറ്റിവിടുകയുണ്ടായി. ഇതിനിടെ ബസിലെ യാത്രക്കാരെ മറ്റൊരു കെഎ സ്ആര്‍ടിസി ബസില്‍ കയറ്റിവിട്ടിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




