കടലുണ്ടി വാക്കടവില്‍ കര്‍ക്കിടക വാവുബലി തര്‍പ്പണം നടത്തി

റിപ്പോര്‍ട്ട്: മോഹന്‍ ചാലിയം

കടലുണ്ടി വാക്കടവില്‍ വാവുബലി തര്‍പ്പണ സമിതിയുടെ നേതൃത്ത്വത്തില്‍ കര്‍ക്കിടക വാവു ബലി തര്‍പ്പണം നടത്തി.

പുലര്‍ച്ചെ നാലു മണിയോടെ ആരംഭിച്ച ബലിതര്‍പ്പണത്തില്‍ രണ്ടായിരത്തിലധികം പേര്‍ ബലിതര്‍പ്പണം നടത്തി.

ആചാര്യന്‍ ഹരിപ്രസാദ് ബാലുശ്ശേരി ബലിതര്‍പ്പണത്തിന് കര്‍മ്മികത്ത്വം വഹിച്ചു.

കൃഷ്ണന്‍ കാക്കാത്തിരുത്തി, ടി. സുബ്രഹ്മണ്യന്‍, എ.പി. ജ്യോതി, വിനോദ് പിന്‍പുറത്ത്, പി.ഷൈലജ, സരിത തുടങ്ങിയവര്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് നേതൃത്ത്വം നല്‍കി.

പ്രതികൂല കാലാവസ്ഥയിലും വന്‍ ജനാവലിയാണ് ബലിതര്‍പ്പണത്തിന് എത്തിയത്. വന്‍ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top