വീടിന്റെ ടെറസില്‍ നിന്ന് പേരക്ക പറിക്കുന്നതിനിടെ കിണറ്റില്‍ വീണ സ്ത്രീ മരിച്ചു

മലപ്പുറത്ത് തിരുനാവായ പട്ടര്‍നടക്കാവില്‍ ടെറസില്‍ നിന്ന് കാല്‍വഴുതി കിണറ്റില്‍ വീണ സ്ത്രീ മരിച്ചു . കുണ്ടിലങ്ങാടി സ്വദേശി കരിങ്കപ്പാറ വീട്ടില്‍ സുഹറ (47) യാണ് മരിച്ചത്. വീടിന്റെ ടെറസില്‍ നിന്ന് പേരക്ക പറിക്കുന്നതിനിടെയാണ് അപകടമുണ്ടായത് .

വൈകിട്ട് മൂന്ന് മണിയോട് കൂടിയായിരുന്നു സംഭവം. തിരൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം സംഘം എത്തി മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഇപ്പോള്‍ താലൂക്ക് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട് .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top