റോഡരികിൽ അപകടരമായി നിന്ന മരം മുറിച്ചു മാറ്റി

പരപ്പനങ്ങാടി : പൂരപ്പുഴ അംബേദ്കർ ബസ്റ്റോപ്പിനടുത്ത് കാലപ്പഴക്കം മൂലം ജീർണിച്ച് അപകടാവസ്ഥയിലായ ഭീമൻ പയിൻ മരം മുറിച്ച് മാറ്റി. ട്രോമാകെയർ വളണ്ടിയർമാരാണ് മരം മുറിച്ചു മാറ്റിയത്.

മുനിസിപ്പൽ ചെയർമാൻ ശാഹുൽ ഹമീദിൻ്റെയും ഡിവിഷൻ കൗൺസിലർ ഹരീറഹസ്സൻകോയയുടെയും നിർദേശ പ്രകാരമാണ് അപകടാവസ്ഥയിലായ മരംമുറിച്ച് നീക്കിയത്.

കാറ്റടിക്കുമ്പോൾ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീതിയായ രീതിയിൽ മരച്ചില്ലകൾ പൊട്ടിവീഴുന്നത് പതിവായിരുന്നു.

ജലാൽ ബാവുജിയുടെ നേതൃത്വത്തിൽ മരംമുറി വിദഗ്ധൻമാരായ ബാബു വള്ളിക്കുന്ന്, ജാഫർ കൊടക്കാട്, ബാവ കോനാരി , കെ എം എ ഹാഷിം, മുനീർ സ്റ്റാർ ,അസീസ് പുത്തരിക്കൽ, മൊയ്തീൻ ബാവ , പ്രസാദ് എന്നിവരടങ്ങിയ റസ്ക്യൂ ടീമാണ് മരം മുറിച്ച് മാറ്റിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top