ചെട്ടിപ്പടിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

suicideപരപ്പനങ്ങാടി : ഭര്‍തൃമതിയായ യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി ചെട്ടിപ്പടി കോയംകുളം സ്വദേശിയായ കരിപ്പാട് ജനാര്‍ദ്ധനന്റെ മകള്‍ ജഹന(23) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഇവരുടെ അമ്മയും മൂന്ന് വയസ്സായ ഏകമകളും ബാങ്കില്‍ പോയ സമയത്താണ് മരണം നടന്നത്.

കോഴിക്കോട് സ്വദേശിയായ ഹരീഷ് ആണ് ഭര്‍ത്താവ്. ഇവര്‍ എഴുതിയതാണെന്ന് കരുതുന്ന ആത്മഹത്യകുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. നേരത്തെ ഇവര്‍ക്ക് ഭേദമാകാത്ത വയറുവേദനയുണ്ടായിരുന്നെന്നും ഇത് മാറാത്തത് ഇവരെ അലട്ടിയിരുന്നതായും ഭര്‍ത്താവിനോട് അതീവ സ്‌നേഹം പ്രകടിപ്പിക്കുന്ന രീതിയിലുള്ള ആത്മഹത്യ കുറിപ്പാണ് കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.

തിരൂരങ്ങാടി തഹസില്‍ദാരുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ്് നടത്തിയത്.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മൃതദേഹം കോഴിക്കോട്ടെ ഭര്‍തൃഗൃഹത്തിലായിരിക്കും സംസ്‌കരിക്കുക.

Share news
error: Content is protected !!
Scroll to Top