കെ.എം.സി.സിയുടെ സ്‌നേഹ സ്പര്‍ശം പദ്ധതി : 200 രോഗികള്‍ക്കുള്ള ധന സഹായ വിതരണം നാളെ

.തേഞ്ഞിപ്പലം : ഖമീസ് മുഷൈത്ത് കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റിയുടെ സ്‌നേഹ സ്പര്‍ശം പദ്ധതി പ്രകാരം ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ കീഴില്‍ കിഡ്‌നി , കാന്‍സര്‍ രേഗികള്‍ക്കുള്ള ധന സഹായ വിതരണം നാളെ (ബൂധന്‍ ) 4 മണിക്ക് ചേളാരിയില്‍ നടക്കും. ചേളാരി ഫോര്‍ എച്ച് അവന്യൂ ഓഡിറ്റേറിയത്തില്‍ നടക്കുന്ന ചടങ്ങ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് കെ.എം.സി.സി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട 200 രോഗികള്‍ക്കാണ് ധന സഹായം നല്‍കുന്നത്. ഓരോ രോഗിക്കും പതിനായിരം രൂപാ വിതം 20 ലക്ഷം രൂപയാണ് വിതരണം ചെയ്യുകയെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രവാസി മലയാളികള്‍ക്കും അവരുടെ കുടുംബത്തിനും മുന്‍ഗണന നല്‍കി കൊണ്ടാണ് ധന സഹായം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കെ.എം.സി.സി ഖമീസ് മുഷൈത്ത് കമ്മറ്റി നടത്തിയ റിലീഫ് പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ വര്‍ഷത്തെ ധനസഹായ വിതരണമെന്നും ഭാരവാഹികള്‍ പറഞ്ഞു. തയ്യല്‍ മെഷീന്‍ വിതരണം , ആസ്പത്രികളിലേക്ക് കട്ടില്‍, തീരദേശ മേഖലയില്‍ അരി വിതരണം തുടങ്ങീ പ്രവര്‍ത്തനങ്ങള്‍ നേരത്തെ നടത്തിയിരുന്നു. ധന സഹായ വിതരണ ചടങ്ങില്‍ മന്ത്രി പി.കെ അബ്ദു റബ്ബ്, പി.കെ.കെ ബാവ, എം.സി മായിന്‍ ഹാജി, പി.വി അബ്ദുല്‍ വഹാബ്, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കെ.എന്‍.എ ഖാദര്‍ എം..എല്‍.എ, കെ.പി മുഹമ്മദ് കുട്ടി, പീച്ചിമണ്ണില്‍ സലാം, ഡോ. വി.പി അബ്ദുല്‍ ഹമീദ് , ഹനീഫ മൂന്നിയൂര്‍ പ്രസംഗിക്കും. പത്ര സമ്മേളനത്തില്‍ സൗദി നാഷണല്‍ കമ്മറ്റി ഭാരവാഹികളായ ബഷീര്‍ മൂന്നിയൂര്‍, മുഹമ്മദ് കുട്ടി മാതാപുഴ, അഷ്‌റഫ് കളത്തിങ്ങല്‍ പാറ, പ്രവാസി ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ഹനീഫ മൂന്നിയൂര്‍, ടി.പി.എം ബഷീര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top