തിരുപ്പൂരില്‍ കാറിനുള്ളില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; സ്ത്രീധന പീഡനമെന്ന് റിപ്പോര്‍ട്ട്

HIGHLIGHTS : Woman commits suicide in car in Tiruppur; Report says dowry harassment

തിരുപ്പൂര്‍: തമിഴ്നാട് തിരുപ്പൂരില്‍ കാറിനുള്ളില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തിനുപിന്നില്‍ സ്ത്രീധനപീഡനമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. തിരുപ്പൂരിലെ വസ്ത്രവ്യാപാരി അണ്ണാദുരയുടെ മകളായ റിതന്യ(27)യെ ആണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഈ വര്‍ഷം ഏപ്രിലില്‍ ആണ് കവിന്‍ കുമാറുമായി റിതന്യയുടെ വിവാഹം കഴിഞ്ഞത്. കല്യാണവുമായി ബന്ധപ്പെട്ട് കവിന്റെ കുടുംബത്തിന് നൂറ് പവന്‍ സ്വര്‍ണാഭരണങ്ങളും 70 ലക്ഷം രൂപ വിലമതിക്കുന്ന വോള്‍വോ കാറും സ്ത്രീധനമായി നല്‍കിയിരുന്നു.

ഞായറാഴ്ച തിരുപ്പൂരിനടുത്തുള്ള ചെട്ടിപുത്തൂരിലാണ് സ്വന്തം കാറിനുള്ളില്‍ റിതന്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുമ്പ് റിതന്യ അച്ഛന്‍ അണ്ണദുരൈക്ക് വാട്സാപ്പില്‍ ശബ്ദസന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നും പീഡനം സഹിക്കാന്‍ വയ്യാതെയാണ് ജീവനൊടുക്കുന്നതെന്നും പിതാവ് പറയുന്നു. എന്റെ ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് ഒരു ഭാരമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എനിക്ക് ഈ ജീവിതം ഇഷ്ടമല്ല. അവന്‍ എന്നെ ശാരീരികമായി പീഡിപ്പിക്കുമ്പോള്‍ അവര്‍ എന്നെ മാനസികമായി ആക്രമിക്കുകയാണ്.

എനിക്ക് ഈ ജീവിതം ഇഷ്ടമല്ല. ഈ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ താല്‍പര്യമില്ല. നിങ്ങളും അമ്മയുമാണ് എന്റെ ലോകം. എന്റെ അവസാന ശ്വാസം വരെ അച്ഛനായിരുന്നു എന്റെ പ്രതീക്ഷ, പക്ഷേ ഞാന്‍ നിങ്ങളെ വല്ലാതെ വേദനിപ്പിച്ചു. ക്ഷമിക്കണം അച്ഛാ എല്ലാം കഴിഞ്ഞു. ഞാന്‍ പോകുന്നു” റിധന്യയുടെ സന്ദേശത്തില്‍ പറയുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!