കേരള മീഡിയ അക്കാദമിയില്‍ കരാര്‍ നിയമനം

HIGHLIGHTS : Contract appointment at Kerala Media Academy

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സ് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും, ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ കുറഞ്ഞത് 10 വര്‍ഷം പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം.

പ്രതിമാസ വേതനം 25,000 രൂപ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 17 വൈകുന്നേരം 5 മണി. എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം.

കവറിനു മുകളില്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സ് കോര്‍ഡിനേറ്റര്‍ തസ്തികയിലേയ്ക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നം.0484-2422275, 04842422068.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!