യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് വിമാനത്താവളത്തില്‍ പിടിയില്‍

HIGHLIGHTS : Woman commits suicide: Husband arrested at airport

കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ യുവതി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവ ത്തില്‍ ഭര്‍ത്താവ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെ മകള്‍ ഷഹാന മുംതാസിനെ മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍ത്താവ് മൊറയൂര്‍ പുന്തല അബ്ദുല്‍ വാഹിദാണ് (26) അറസ്റ്റിലായത്.

നിറത്തിന്റെ പേരില്‍ ഷഹാ നയെ വാഹിദ് അവഹേളിച്ചതാ യും മാനസിക പീഡനം നട ത്തിയതായും ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയി രുന്നു. അബുദാബിയില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ തിങ്കള്‍ രാവിലെ 6.30ന് കണ്ണൂരി ലെത്തിയ വാ ഹിദിനെ എമി ഗ്രേഷന്‍ വി ഭാഗം തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.

sameeksha-malabarinews

ആത്മ ഹത്യാ പ്രേരണ, മാനസിക പീ ഡനം തുടങ്ങിയവയാണ് വാ ഹിദിനെതിരെ ചുമത്തിയ കേസ്. 14നാണ് ഷഹാനയെ കി ടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി ഡിവൈഎസ്പി കെ സി സേതുവിന്റെ നേതൃത്വത്തിലാ ണ് അന്വേഷണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!