പെയിന്റ് റിമൂവര്‍ ഉപയോഗിച്ച് ബസിന് നാശനഷ്ടംവരുത്തിയ 3 പേര്‍ അറസ്റ്റില്‍

HIGHLIGHTS : 3 arrested for damaging bus with paint remover

കൊണ്ടോട്ടി: പുളിക്കല്‍ കണ്ണംവെട്ടിക്കാവില്‍ രാത്രി നിര്‍ത്തിയിട്ട ബസിനുനേ രെ പെയിന്റ് റിമൂവര്‍ ഉപയോഗിച്ച് നാശനഷ്ടം വരുത്തിയ മൂന്നുപേരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ചാലിയം മുരുകല്ലിങ്ങല്‍ പണിക്കോട്ടുപറമ്പില്‍ വിഥുന്‍ നാഥ് (21), ചേലേമ്പ്ര കൊളക്കാട്ടുചാലി അമല്‍ (24), ചാലിയം മുരുകല്ലിങ്ങല്‍ എങ്ങാട്ടില്‍ പറമ്പ് രാഗേഷ് (36) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഏഴിന് പുലര്‍ച്ചെയാണ് കണ്ണംവെട്ടിക്കാവ് ജങ്ഷ നില്‍ നിര്‍ത്തിയിട്ട ത്രീസ്റ്റാര്‍ ബസിന്റെ പുറത്തുള്ള മുഴുവന്‍ ഭാഗത്തും സംഘം പെയിന്റ് റിമു വര്‍ ഒഴിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരി ശോധനയിലാ ണ് കേസിന് തു മ്പുണ്ടായത്.

sameeksha-malabarinews

ഒരു മാസംമുമ്പ് രാമനാട്ടുകരയില്‍ രണ്ട് ബസു കള്‍ തമ്മില്‍ ഉരസിയിരുന്നു. പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. എന്നാല്‍ മൂന്നാം പ്രതിയു ടെ പ്രതികാരമാണ് ആക്രമണത്തി ന് കാരണമെന്ന് പൊലീസ് പറ ഞ്ഞു. ഒന്നാം പ്രതിയാണ് കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ പി എം ഷമീര്‍, എസ്‌ഐ തുളസീദാസ്, എഎസ്‌ഐ അബ്ദുല്‍ ജബ്ബാര്‍, സ്‌ക്വാഡ് അംഗങ്ങളായ അമര്‍നാഥ്, ഋഷികേശ്, വി പി ബിജു എന്നിവ രാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!