തിരൂരില്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണ യുവതിയും കൈക്കുഞ്ഞും അദ്ഭുതകരമായി രക്ഷപ്പെട്ടു

ഫയല്‍ ചിത്രം

തിരൂര്‍:തിരൂരില്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണ യുവതിയും കൈക്കുഞ്ഞും അദ്ഭുതകരമായി രക്ഷപ്പെട്ടു.കൊയിലാണ്ടി ചേമഞ്ചേരി സ്വദേശി ലിയാന ഫാത്തിമ, സഹോദരിയുടെ മകന്‍ മുഹമ്മദ് അല്‍വിന്‍ എന്നിവരാണ് വലിയ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് അത്ഭുതകരമായി രക്ഷപ്പെട്ടത്.

ഇന്നലെ രാത്രി കുടുംബസമേതം കൊയിലാണ്ടിയിലേക്ക് ട്രെയിനില്‍ പോകുന്നതിനിടെ കുറ്റിപ്പുറം സ്റ്റേഷനില്‍ കുടിവെള്ളം വാങ്ങാനിറങ്ങിയ സമയം മൊബൈല്‍ഫോണ്‍ കടയില്‍ മറന്നു വെച്ചു. ഇത് തിരികെയെടുക്കാന്‍ തിരൂരില്‍ ഇറങ്ങി കുറ്റിപ്പുറത്തേക്കുള്ള മാവേലി എക്‌സ്പ്രസ്സില്‍ കുഞ്ഞുമായി യുവതി കയറിയെങ്കിലും മറ്റു കുടുംബാംഗങ്ങള്‍ക്ക് കൂടെ കയറാന്‍ കഴിഞ്ഞില്ല. ഇത് കണ്ട് പരിഭ്രമിച്ച യുവതി കുഞ്ഞുമായി ട്രെയിനില്‍ നിന്നും ചാടിയിറങ്ങുന്നതിനിടെ രണ്ടുപേരും ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിലേക്ക് വീഴുകയായിരുന്നു.

പ്ലാറ്റ്‌ഫോമിലുള്ളവര്‍ ശബ്ദമുണ്ടാക്കിയതോടെ ട്രെയിന്‍ പോയിന്റ്‌സ് മാന്‍ ചുവന്ന കൊടി വീശുകയും യാത്രക്കാര്‍ ചങ്ങല വലിക്കുകയും ചെയ്തതോടെ ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആര്‍പിഎഫും നാട്ടുകാരും ചേര്‍ന്ന് കുഞ്ഞിനെയും യുവതിയെയും രക്ഷപ്പെടുത്തുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top