തിരുവനന്തപുരം :ചരിത്രത്തിലാദ്യമായി കേരള നിയമസഭയില്‍ സ്പീക്കര്‍ പാനലില്‍ അംഗങ്ങളായി എത്തുന്നത് മുഴുവന്‍ വനിതകള്‍. ഭരണപക്ഷ എംഎല്‍എമാരായ യു.പ്രതിഭ ,സി.കെ ആശ പ്രതിപക്ഷത്തുനിന്ന് കെ കെ രമ എന്നിവരാണ് പാനലില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
സ്പീക്കര്‍ ഇല്ലാത്ത സമയങ്ങളില്‍ സഭയെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് പാനലിനെ തെരഞ്ഞെടുത്തിരിക്കുന്നത്.
വനിതാ പാനല്‍ എന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ആണ്. ഇത് അംഗീകരിച്ച് ഭരണപക്ഷവും പ്രതിപക്ഷവും വനിതകളെ നിര്‍ദേശിക്കുകയായിരുന്നു.
അതെസമയം നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമായി.എ എന്‍ ഷംസീര്‍ സ്പീക്കറായി നിയന്ത്രിക്കുന്ന ആദ്യ സമ്മേളനമായിരുന്നു ഇന്ന് .മുന്‍ സ്പീക്കര്‍ എം ബി രാജേഷ് മന്ത്രിയായതിനെ തുടര്‍ന്നാണ് ഷംസീര്‍ സ്പീക്കറായി സ്ഥാനമേറ്റത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




