അമിതവേഗതിയിലെത്തിയ ട്രക്ക് ബസ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 6 പേര്‍ മരിച്ചു;10 പേര്‍ക്ക് പരിക്ക്

മധ്യപ്രദേശ്: അമിതവേഗതിയിലെത്തിയ ട്രക്ക് ബസ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 6 പേര്‍ മരിച്ചു.പത്തു പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരമാണ് മധ്യപ്രദേശിലെ രത്നം ജില്ലയില്‍ റോഡരികിലെ ബസ് സ്റ്റോപ്പില്‍ നിന്നിരുന്ന ആളുകള്‍ക്കിടയിലേക്ക് അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിക്കുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പരിക്കേറ്റ പത്ത് പേരില്‍ എട്ട് പേരുടെ നില ഗുരുതരമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.പ്രഥമദൃഷ്ട്യാ, ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ട്രക്ക് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് വിവരം.രത്നം ജില്ലാ ആസ്ഥാനത്ത് നിന്ന് 30 കിലോമീറ്റര്‍ അകലെ രത്നം-ലെബാദ് റോഡിലെ സത്രുന്ദ ഗ്രാമത്തിന് സമീപമുള്ള ട്രാഫിക് കവലയിലാണ് സംഭവം.അപകടമുണ്ടാക്കിയ ട്രക്ക് പിടിച്ചെടുത്തതായും ഡ്രൈവറെ പിന്നീട് കസ്റ്റഡിയിലെടുത്തതായും പോലീസ് സൂപ്രണ്ട് (എസ്പി) അഭിഷേക് തിവാരി പറഞ്ഞു.

അമിതവേഗതയിലെത്തിയ ട്രക്ക് 20 പേരെയെങ്കിലും തകര്‍ത്തതായി പരിക്കേറ്റവരില്‍ ഒരാളായ വിശാല്‍ പറഞ്ഞു.ദൃക്സാക്ഷികള്‍ പറയുന്നതനുസരിച്ച്, ട്രക്ക് അവരുടെ ഇടയിലേക്ക് പാഞ്ഞുകയറിയതോടെ ആളുകള്‍ പരിഭ്രാന്തരായി ഓടുകയായിരുന്നത്രെ.

പരിക്കേറ്റവരില്‍ ആറ് സ്ത്രീകളും അഞ്ച് വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top