
കോഴിക്കോട്: പേരാമ്പ്രയിൽ മുളകുപൊടി എറിഞ്ഞ് വീട്ടമ്മയുടെ സ്വർണം കവരാൻ ശ്രമം. അടുക്കളയിൽ പാത്രം കഴുകുന്നതിനിടയിലാണ് പേരാമ്പ്ര സ്വദേശി റമീസയ്ക്കും രണ്ട് വയസുകാരി മകൾക്കും നേരെ മുളകുപൊടി എറിഞ്ഞത്. ഇരുവരും ബഹളം ഉണ്ടാക്കിയതോടെ മുളകുപൊടി എറിഞ്ഞ ആൾ ഓടി രക്ഷപ്പെട്ടു.
സംഭവം നടക്കുമ്പോൾ റമീസയും രണ്ട് വയസുകാരി മകളും ഉമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്.
റമീസയും മകളും സ്വർണാഭരണങ്ങൾ ധരിച്ചിരുന്നു. വീട്ടുകാരുടെ പരാതിയിൽ പേരാമ്പ്ര പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



