ഫറൂഖ് കോളേജിലെ അധ്യാപകനെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന് യൂത്ത് ലീഗ്

കോഴിക്കോട് : സത്രീകള്‍ക്കെതിരെ അശ്ലീലപ്രയോഗം നടത്തിയന്ന വിഷയത്തില്‍ ഫറുഖ് കോളേജിലെ അധ്യാപകനെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന് മുസ്ലീം യൂത്ത് ലീഗ്. അധ്യാപകന്‍ ജൗഹര്‍ മുനവറിനെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത് പ്രതിഷേധാര്‍ഹമാണെന്നും യുത്ത് ലീഗ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

സമാനമായ ആരോപണങ്ങള്‍ മുമ്പും പലര്‍ക്കുമെതിലെ വന്നിട്ടും ജൗഹര്‍ മുനവറിനെതിരെ കേസെടുക്കുന്നത് ഇരട്ടനീതിയാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

സംഘപരിവാറിനെ തോല്‍പ്പിക്കുന്ന രീതിയില്‍ ന്യുനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം കേസുകള്‍ ചുമത്തുന്ന നിലാപാടാണ് പിണറായി സ്വീകരിക്കുന്നതെന്നു ഇവര്‍ ആരോപിച്ചു.

ഈ അധ്യാപകനെതിരെ ഫറൂഖ് കോളേജിലെ ഒരു വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിലാണ് കൊടുവള്ളി പോലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കുകയും ലൈംഗികചുവയുള്ള പരാമര്‍ശം നടത്തി തങ്ങള്‍ക്ക് മാനസികസംഘര്‍ഷവും അപമാനവും വരുത്തി എന്ന് ചുണ്ടിക്കാട്ടിയായിരുന്നു വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്.

Share news
error: Content is protected !!
Scroll to Top