കോഴിക്കോട്: ഏകാന്തതയാണ് സർഗാത്മകമായ ചിന്തകളുടെ ഉറവിടം എന്നും ഫാന്റസി കഥയെഴുത്തിൽ എല്ലാവിധ സ്വാതന്ത്ര്യങ്ങളും നൽകുന്നുവെന്നും പ്രശസ്ത സാഹിത്യകാരൻ ടി ഡി രാമകൃഷ്ണൻ. സ്റ്റിവലിൻറെ രണ്ടാം ദിവസം ഫാൻറസി ഫിക്ഷന്റെ നിർവചനങ്ങൾ ഇട്ടിക്കോരയിലും നിരീശ്വരനിലും എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തോടൊപ്പം നോവലിസ്റ്റായ വി ജെ ജയിംസ്, വി കെ ജോബിഷ്
(മോഡറേറ്റർ) എന്നിവരും പങ്കെടുത്തു.
ഇടതുപക്ഷത്തിന്റെ ഇടതുപക്ഷത്ത് നിൽക്കുമ്പോഴാണ് ഒരാൾ യഥാർത്ഥ എഴുത്തുകാരനാകുന്നത് എന്നും ടി ഡി രാമകൃഷ്ണൻ പ്രസ്താവിച്ചു. ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവലിന്റെ രണ്ടാം ഭാഗമായ കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ എന്ന പുസ്തകം ഉടൻ വിപണിയിൽ എത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വിശ്വാസത്തിൻറെ പേരിലാണ് ലോകത്ത് പ്രശ്നങ്ങൾ ഉണ്ടാകുന്നത് നിരീശ്വരൻ എന്ന അദ്ദേഹത്തിൻറെ കഥയിൽ നിരീശ്വരൻ എന്നതുകൊണ്ട് സകല ഈശ്വരന്മാർക്കും മുകളിലുള്ള ഒരു ശക്തിയെ ആണ് ഉദ്ദേശിച്ചത് എന്നും വി ജെ ജയിംസ് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




