Section

malabari-logo-mobile

മലപ്പുറം ജില്ലയുടെ സമഗ്ര വികസനത്തിന് കരുത്തുപകരും: ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്

HIGHLIGHTS : Will strengthen the overall development of Malappuram district: District Collector VR Vinod

മലപ്പുറം: ജില്ലയുടെ സമഗ്ര വികസനത്തിന് കരുത്തുപകരുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് പറഞ്ഞു. കളക്ടറായി ചുമതലയേറ്റടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തും. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനങ്ങളാണ് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നിന് സഹായകരമാക്കുക. വിവിധ വകുപ്പുകള്‍ ഏറ്റെടുത്ത് നടത്തുന്ന പദ്ധതികള്‍ കാര്യക്ഷമാമാക്കി നടപ്പാക്കും.

മാലിന്യ മുക്ത കേരളം ക്യാമ്പയിന്‍ സര്‍ക്കാറിന്റെ പ്രധാന മിഷനാണ്. അത് വിജയിപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ശുചീകരിക്കുയും അതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യും. തദ്ദേശ സ്വംയഭരണ സ്ഥാപനങ്ങളുടെ ഇടപെടലിലൂടെ പല പദ്ധതികളും ജില്ലയുടെ വികസനത്തിനായി ഉപയോഗിക്കാന്‍ സാധിക്കും. തൊഴിലുറപ്പ് പദ്ധതി പോലുള്ളവ സര്‍ക്കാറിന്റെ പല പദ്ധതികളിലേക്കും വ്യാപിപ്പിക്കാന്‍ സാധിക്കും. വയോജനങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരുടെ പ്രശ്നങ്ങളില്‍ ഇടപെടലുകള്‍ നടത്തും. കൂടുതല്‍ തൊഴിലവസരങ്ങള്‍ ജില്ലയില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

വെള്ളിയാഴ്ച രാവിലെ 10.15 നാണ് കളക്ടറേറ്റിലെത്തി വി ആര്‍ വിനോദ് ചുമതലയേറ്റത്. ജില്ലാ കളക്ടര്‍ പദവിയില്‍ നിന്ന് പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സ്ഥലം മാറിപ്പോകുന്ന വി.ആര്‍ പ്രേംകുമാര്‍ അദ്ദേഹത്തിന് ചുമതല കൈമാറി. സ്ഥാനമൊഴിയുന്ന കളക്ടര്‍, എ.ഡി.എം എന്‍.എം മെഹറലി എന്നിവര്‍ പൂച്ചെണ്ട് നല്‍കി പുതിയ കളക്ടറെ സ്വീകരിച്ചു.സബ് കളക്ടര്‍മാരായ സച്ചിന്‍ കുമാര്‍ യാദവ്, ശ്രീധന്യ സുരേഷ്, അസിസ്റ്റന്റ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

2015 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് വി.ആര്‍ വിനോദ് .സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ പദവിയില്‍ നിന്നാണ് വി.ആര്‍ വിനോദ് ജില്ലാ കളക്ടറായി എത്തുന്നത്. സംസ്ഥാന സര്‍വീസില്‍ വരുന്നതിന് മുമ്പ് കേന്ദ്ര സര്‍വീസിലെ ഉദ്യോഗസ്ഥനായിരുന്നു. റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി കലക്ടര്‍ ആയാണ് സംസ്ഥാന സര്‍വീസില്‍ പ്രവേശിച്ചത്. ഇടുക്കി, അടൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ ആര്‍.ഡി.ഒയും പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റും ആയിരുന്നു. കയര്‍ വികസന വകുപ്പ് ഡയറക്ടര്‍, കയര്‍ഫെഡ് എംഡി, നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്നീ ചുമതലകളും വഹിച്ചു. സുവോളയില്‍ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിച്ചുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. ഭാര്യ: എസ്.കെ സ്വപ്ന. രണ്ട് പെണ്‍മക്കള്‍ വിദ്യാര്‍ത്ഥിനികള്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!