പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ പാര്‍ട്ടിയിലുണ്ടാകില്ല; ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ. സുധാകരന്‍

കണ്ണൂര്‍: കെ റെയില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച ശശി തരൂരിന് താക്കീതുമായി കെ.പി.സി.സി. തരൂര്‍ പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.

കെ റെയിലിനെതിരായ നിവേദനത്തില്‍ ഒപ്പ് വയ്ക്കാത്ത വിഷയത്തില്‍ മറുപടി എഴുതിത്തരാന്‍ തരൂരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ പാര്‍ട്ടിയുടെ എല്ലാ എംപിമാരും അത് അംഗീകരിക്കണം.

തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരംഗം മാത്രമാണെന്നും പാര്‍ട്ടി നിലപാട് അംഗീകരിച്ചില്ലെങ്കില്‍ പുറത്തു പോകേണ്ടി വരുമെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുമ്പേഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Share news
error: Content is protected !!
Scroll to Top