Section

malabari-logo-mobile

ഭരണ ഘടനയുടെ ബഹുസ്വരതയും വൈവിധ്യങ്ങളുടെ കരുതലും തകര്‍ക്കാന്‍ അനുവദിക്കില്ല: ഐ.എസ്.എം യുവജാഗ്രത

HIGHLIGHTS : Will not allow pluralism and care of diversity to be undermined by governing structure: ISM Youth Vigilance

പരപ്പനങ്ങാടി: ബഹുസ്വരതയും ആശയവൈവിധ്യങ്ങളും കാത്തുസൂക്ഷിക്കാനും ന്യൂനപക്ഷ അവകാശങ്ങളും ഫെഡറലിസവും നിലനിര്‍ത്താനും ഭരണഘടന സംരക്ഷിക്കപ്പെടണമെന്നും അത് തകര്‍ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്നും
ഐഎസ്എം മലപ്പുറം വെസ്റ്റ് ജില്ല യുവജാഗ്രത പ്രഖ്യാപിച്ചു.

ഭരണഘടന സംരക്ഷണ പ്രഖ്യാപനമായിരിക്കണം ഈ റിപബ്ലിക്ക് ദിനത്തിന്റെ മുഖ്യ സന്ദേശമെന്നും മതേതര ജനാധിപത്യ വിശ്വാസികള്‍ ഈ വിഷയത്തില്‍ ഐക്യപ്പെടണമെന്നും പരപ്പനങ്ങാടിയില്‍ നടന്ന യുവജാഗ്രത ആവശ്യപ്പെട്ടു.

sameeksha-malabarinews

കെഎന്‍എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറി ഡോ. ഇസ്മയില്‍ കരിയാട് യുവ ജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്തു. ഐഎസ്എം ജില്ല പ്രസിഡന്റ് അബ്ദുല്‍ ഖയ്യും അധ്യക്ഷത വഹിച്ചു. ഡോ:സുഫ്യാന്‍ അബ്ദുസത്താര്‍,റിഹാസ് പുലാമന്തോള്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. പി മൂസക്കുട്ടി മദനി, റസീം ഹാറൂന്‍, ടി കെഎന്‍ ഹാരിസ് , ഹബീബ് നീരോല്‍പ്പാലം എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!