HIGHLIGHTS : Condolences on the demise of CM Ravindran
പരപ്പനങ്ങാടി: സി.എം.രവീന്ദ്രന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി .റെഡ് വേവ്‌സ്, ചെറമംഗലം പുത്തന്‍പീടികയില്‍ വെച്ചാണ് അനുസ്മരണയോഗം നടത്തിയത്.
യജ്ഞമൂര്‍ത്തി മന്ദിരം നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം ദാനമായി ലഭ്യമാക്കുന്നതിലും കിടപ്പു രോഗികളെ പരിചരിക്കുന്ന അഭയം പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് 5 സെന്റ് സ്ഥലം സ്വന്തമായി ദാനം ചെയ്യുകയും ചെയ്ത രവീന്ദ്രന്‍ മാതൃക വ്യക്തിത്വത്തിന് ഉടമയാണെന്നും നാട്ടിലെ എല്ലാ സാംസ്‌കാരിക – ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ നല്‍കുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്ത അദ്ധേഹത്തിന്റെ നിര്യാണം നാടിന് തീരാനഷ്ടമാണെന്ന് യോഗം വിലയിരുത്തി.

നഗരസഭ ഡിവിഷന്‍ കൗണ്‍സിലര്‍ തുടശ്ശേരി കാര്‍ത്തികേയന്‍, കെ.വിശ്വനാഥന്‍ (അഭയം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി), സനില്‍ നടുവത്ത് (നവജീവന്‍ വായനശാല), ടി.കെ.അരവിന്ദന്‍, ടി.പി. കുഞ്ഞാലന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

റെഡ് വേവ്‌സ് സെക്രട്ടറി പുത്തുക്കാട്ടില്‍ അജീഷ് സ്വാഗതവും
രക്ഷാധികാരി കേലച്ചന്‍ കണ്ടി ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു. പ്രസിഡന്റ് അബ്ബാസ് ചെങ്ങാട്ട് അദ്ധ്യക്ഷനായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു