Section

malabari-logo-mobile

കേരളത്തില്‍ നിന്ന് 11 പേര്‍ക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍

HIGHLIGHTS : President's Police Medal awarded to 11 people from Kerala

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് 11 പേര്‍ക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍. വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് കേരളത്തില്‍ നിന്ന് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് തൃശൂര്‍ റെയ്ഞ്ച് എസ്.പി ആമോസ് മാമ്മന്‍ അര്‍ഹനായി. സ്തുത്യര്‍ഹ സേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് 10 പോലീസ് ഉദ്യോഗസ്ഥരും അര്‍ഹരായി.

പി. പ്രകാശ് (ഐ.ജി. ഇന്റലിജന്‍സ്),

sameeksha-malabarinews

അനൂപ് കുരുവിള ജോണ്‍ (ഐ.ജി. ഡയറക്ടര്‍, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ന്യൂഡല്‍ഹി),

കെ.കെ. മൊയ്തീന്‍കുട്ടി (എസ്.പി. ക്രൈംബ്രാഞ്ച് കോഴിക്കോട് & വയനാട്),

എസ്. ഷംസുദ്ദീന്‍ (ഡിവൈ.എസ്.പി. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, പാലക്കാട്),

ജി.എല്‍. അജിത് കുമാര്‍ (ഡി.വൈ.എസ്.പി. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്‌മെന്റ്),

കെ.വി. പ്രമോദന്‍ (ഇന്‍സ്‌പെക്ടര്‍, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, കണ്ണൂര്‍),

പി.ആര്‍. രാജേന്ദ്രന്‍ (എസ്.ഐ, കേരള പോലീസ് അക്കാഡമി),

സി.പി.കെ, ബിജുലാല്‍ (ഗ്രേഡ് എസ്.ഐ. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ണൂര്‍),

കെ. മുരളീധരന്‍ നായര്‍ (ഗ്രേഡ് എസ്.ഐ. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്.ഐ.യു-2),

അപര്‍ണ്ണ ലവകുമാര്‍ (ഗ്രേഡ് എ.എസ്.ഐ, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍, തൃശൂര്‍ സിറ്റി) എന്നിവര്‍ക്കാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡല്‍.

സി.ആര്‍.പി.എഫ്.

സുരേഷ് കുമാര്‍, സെക്കന്‍ഡ് ഇന്‍ കമാന്‍ഡ്, റേഞ്ച് ചെന്നൈ, ആവഡി, തമിഴ്‌നാട്.

ആര്‍. കൃഷ്ണമൂര്‍ത്തി, സബ്ബ് ഇന്‍സ്‌പെക്ടര്‍, ദന്തേവാദ, ഛത്തീസ്ഗഢ്. കെ. അനില്‍കുമാര്‍, എസ്.ഐ., റാഞ്ചി,

ആഭ്യന്തര മന്ത്രാലയം

പി.കരുണാകരന്‍, ഡെപ്യൂട്ടി ഡയറക്ടര്‍, ന്യൂഡല്‍ഹി കെ.സുരേഷ് കുമാര്‍, എ.സി.ഐ.ഒ., തിരുവനന്തപുരം

അഗ്‌നിരക്ഷാ സേന മെഡലുകള്‍

കൃഷ്ണന്‍ ഷണ്‍മുഖന്‍- സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ ബെന്നി മാത്യു-സീനിയര്‍ ഫയര്‍ ആന്‍ഡ് ര ഓഫീസര്‍ നൗഷാദ് മുഹമ്മദ് ഹനീഫ, ഡയറക്ടര്‍, ടെക്‌നിക്കല്‍. എസ്. രാജേഷ് കുമാര്‍ നായര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍. കെ.ബി.സുഭാഷ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!