കേരളത്തില്‍ പന്ത് തട്ടാന്‍ മെസ്സിയും ടീമും എത്തുമോ? ഇന്നറിയാം

HIGHLIGHTS : Will Messi come to play football in Kerala? We will know today.

തിരുവനന്തപുരം: ആരാധകരെ ആകാംക്ഷയില്‍ ആഴ്ത്തി അര്‍ജന്റീന ഫുട്‌ബോള്‍ ടീം പന്ത് തട്ടാന്‍ കേരളത്തിന്റെ മണ്ണിലിറങ്ങും. ടീമിന് കേരളത്തിലേക്ക് വരാനുള്ള അനുമതി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നല്‍കിയെന്നാണ് സൂചന. അടുത്ത വര്‍ഷം ഓക്ടോബറിലാകും ടീം കേരളത്തില്‍ എത്തുക. കായിക മന്ത്രി വി അബ്ദുറഹിമാന്‍ ഇന്ന് മാധ്യമങ്ങളെ കാണും.

മെസ്സി കളിക്കാനെത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മെസ്സിയുടെ കാര്യത്തില്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനാകും അന്തിമ തീരുമാനം എടുക്കുക.മത്സര നടത്തിപ്പിനായി ഭീമമായ തുകയാകും ആവശ്യംവരിക. നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇത് സ്പോണ്‍സര്‍ വഴിയാകും കണ്ടെത്തുക. കേരളത്തില്‍ രണ്ട് മത്സരങ്ങളാകും ടീം കളിക്കുക. ഏഷ്യയിലെ പ്രമുഖ രണ്ട് ടീമുകളാകും അര്‍ജന്റീനയുമായി കളിക്കുക.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!