കാട്ടാന ചുറ്റുമതില്‍ പൊളിച്ചു, തുരത്താന്‍ തെര്‍മല്‍ കാമറ

ഗൂഡല്ലൂര്‍: നഗരസഭയിലെ നടുഗൂഡല്ലൂര്‍ ഭാഗത്ത് കാട്ടാന മതില്‍ പൊളിച്ച് വീടിന്റെ മുറ്റത്തെത്തി. ചൊവ്വ പുലര്‍ച്ചെയാണ് സംഭവം. ശബ്ദം കേട്ട് അയല്‍വാസികള്‍ വിവരം നല്‍കിയതിനാല്‍ വീട്ടുകാര്‍ രക്ഷപ്പെട്ടു. നാട്ടുകാര്‍ ശബ്ദമുണ്ടാക്കി ആനയെ ഓടിച്ചു. കാട്ടാനശല്യം തടയാന്‍ നടപടിയെടുക്കണമെന്ന് ഗുഡല്ലൂര്‍ നഗരസഭപ്രസിഡന്റ് പരിമളയും വൈസ് ചെയര്‍മാന്‍ ശിവരാജും ആര്‍ഡിഒ ഓഫീസില്‍ നടന്ന അദാലത്തില്‍ നിവേദനം നല്‍കിയിരുന്നു.

കാട്ടാനശല്യം രൂക്ഷമായ പന്തല്ലൂര്‍ താലൂക്കില്‍ തെര്‍മല്‍ കാമറ ട്രോണ്‍ സ്ഥാപിച്ചു. ഇവ കാട്ടാനകളെ തിരിച്ചറിഞ്ഞ് ശബ്ദമുണ്ടാക്കി ഓടിക്കും. 22 ലക്ഷം രൂപ ചെലവില്‍ രണ്ട് കാമറകളാണ് വനംവകുപ്പ് വാങ്ങിയത്. ഗുഡല്ലൂര്‍ വനം ഡിവിഷന്‍ ഭാഗങ്ങളില്‍ 154 ആനകളെയാണ് കഴിഞ്ഞ കണക്കെടുപ്പില്‍ കണ്ടത്തിയത്. ഇതില്‍ 15 കാട്ടാനകളാണ് നാട്ടിലേക്ക് ഇറങ്ങുന്നത്.

കേരള-കര്‍ണാടകം-തമിഴ്നാട് അതിര്‍ത്തി പ്രദേശമായതിനാല്‍ കൂടുതല്‍ ആനകളിറങ്ങുന്നു. ഉപകരണത്തില്‍ നിന്ന് കടുവയുടെയും തേനീച്ചയുടെയും ശബ്ദ്മാണുണ്ടാക്കുക. കാമറയില്‍ സ് പീക്കര്‍ സൗകര്യമുണ്ട്. ആന ഇറങ്ങിയാല്‍ വാട്സാപ് വഴി ജനങ്ങള്‍ക്ക് സന്ദേശം നല്‍കാനുമാകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top