കാട്ടുപന്നി ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്

ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നേരെയുള്ള കാട്ടുപന്നി ആക്രമണത്തില്‍ സ്ത്രീക്ക് പരിക്ക്. അഞ്ചാം വാര്‍ഡിലെ കല്ലമ്മല്‍ ദേവി(65)യെയാണ് പന്നി ആക്രമിച്ചത്.

ബുധന്‍ രാവിലെയാണ് സംഭവം. തൊഴിലുറപ്പിന് പോകുമ്പോള്‍ ഇടവഴിയില്‍വച്ച് പന്നി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റു. ദേവി വളയം ഗവ.ആശുപത്രിയില്‍ ചികിത്സ തേടി.

കഴിഞ്ഞ മാസം കല്ലമ്മലില്‍ റോഡിലൂടെ നടന്നുപോകുന്നയാളെ പന്നി ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. മേഖലയില്‍ കാട്ടുപന്നിശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top