
ഗൂഡല്ലൂര്‍: ഊട്ടിക്ക് സമീപം ദമ്പതികള്‍ സഞ്ചരിച്ച കാറിനുനേരെ കാട്ടാന ആക്രമണം. കാറില്‍ സഞ്ചരിച്ച കുന്തപാലം സ്വദേശി ദിപക്, ഭാര്യ കനിമൊഴി എന്നിവര്‍ ശനിയാഴ്ച കാട്ടാന ആക്രമണത്തില്‍ നിന്ന് തലനാരഴയ്ക്കാണ് രക്ഷ പ്പെട്ടത്.
മഞ്ചൂര്‍-ഗദ്ദ റോഡില്‍ രാവിലെ മുതല്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തിലെ ആന കുന്ദപാലം ഭാഗത്തു നിന്ന് ഗദ്ദയിലേക്കുള്ള യാത്രക്കിടെ ദീപകും കനിമൊഴിയും സഞ്ചരിച്ച കാറിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗവും ചില്ലും കുത്തിയും തുമ്പിക്കൈകൊണ്ട് അടിച്ചും നശിപ്പിച്ചു. ദമ്പതികള്‍ കാറിനുള്ളില്‍നിന്ന് കരഞ്ഞ് ബഹളംവച്ചതോടെയാണ് ആക്രമണത്തില്‍നിന്ന് പിന്മാറിയത്. കുന്ത റെയ്ഞ്ചര്‍ ശിവകുമാറി ന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
നീലഗിരിയില്‍നിന്ന് പാലക്കാട്, മണ്ണാര്‍ക്കാട് ഭാഗത്തേക്ക് നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന പാതയിലാണ് കാട്ടാനശല്യം രുക്ഷമാകുന്നത്. പട്ടാപ്പകല്‍പോലും വാഹനങ്ങള്‍ക്കുനേരെ കാട്ടാനക്കുട്ടം ഭീഷണി സൃഷ്ടിക്കുന്നത് പതിവാണെന്നും യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



