കോഴിക്കോട് വീണ്ടും കാട്ടാന ആക്രമണം

കോഴിക്കോട്: കോഴിക്കോട് കാവിലുംപാറ പഞ്ചായത്തില്‍ വീണ്ടും കാട്ടാന ആക്രമണം. വീട്ടുമുറ്റത്ത് നിന്നവരെയാണ് ആന ആക്രമിച്ചത്. കരിങ്ങാട് മുട്ടിച്ചിറ സ്വദേശി തങ്കച്ചന്‍, ഭാര്യ ആനി എന്നിവര്‍ക്ക് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ തങ്കച്ചന്റെ വീട്ടുമുറ്റത്ത് എത്തിയ ആന ആനിയെ ഓടിച്ചു. ഇതു കണ്ട് ബഹളമുണ്ടാക്കി ഓടിവന്ന തങ്കച്ചനെ ആന ചവിട്ടി. റോഡില്‍ വീണ തങ്കച്ചന്‍ റോഡിലൂടെ ഉരുണ്ട് രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ആഴ്ചയും ഇതേ പഞ്ചായത്തിലുണ്ടായ കാട്ടാന ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top