
മണിയൂർ : കാട്ടുപന്നികൾ വ്യാപകമായി ചത്തൊടുങ്ങുന്നതിൽ നാട്ടുകാർ ആശങ്കയിൽ. മണിയൂർ എളമ്പിലാട് പ്രദേശങ്ങളിലാണ് വ്യാപകമായി കാട്ടുപന്നികൾ ചത്തൊടുങ്ങുന്നത്. ദുർഗന്ധം കാരണം നാട്ടുകാരുടെ നേതൃത്വത്തിൽ പരിശോധന നടക്കുമ്പോഴാണ് കാടു മൂടിയ പറമ്പിലും മറ്റുമായി പന്നികളെ ചത്ത നിലയിൽ കണ്ടെത്തുന്നത്.
ഏതെങ്കിലും അസുഖം ബാധിച്ചാണോ ഇവ ചത്തൊടുങ്ങുന്നതെന്ന സംശയവുമുണ്ട്. ആരോഗ്യ വകുപ്പ് അധികൃതരുടെയും പഞ്ചായത്തിൻ്റെയും ഭാഗത്തുനിന്നും ആവശ്യമായ നടപടി വേണമെന്ന ആവശ്യവുമുണ്ട്.
ശാസ്ത്രീയമായ പോസ്റ്റ്മോർട്ടം നടത്തി പ്രദേശവാസികളുടെ ആശങ്ക അകറ്റാൻ നടപടി ഉണ്ടാവണമെന്ന് സൃഷ്ടി കലാ വേദി എളമ്പിലാട് ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





