
എഴുകോൺ : മന്ത്രവാദത്തിലൂടെ ബാധയൊഴിപ്പിക്കുമെന്ന് വിശ്വസിപ്പിച്ച് പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി പിടിയിൽ. പുത്തൂർ വെണ്ടാർ അരീക്കൽ സരസ്വതി മന്ദിരത്തിൽ (ചെറുവള്ളി ഇല്ലം) മുരാരി തന്ത്രി എന്ന രാജൻബാബു (47)വിനെയാണ് പുത്തൂർ പൊലീസ് പിടികൂടിയത്.
രാജൻബാബുവിന്റെ വീടിനോട് ചേർന്നാണ് ജ്യോതിഷാലയം പ്രവർത്തിക്കുന്നത്. പെൺകുട്ടിയും അമ്മയും മുമ്പ് ഇയാളെ വന്ന് കണ്ടിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ ബാധ കയറിയതാണ് ഇവരുടെ പ്രശ്നങ്ങൾക്ക് കാരണമെന്നും അത് മന്ത്രവാദത്തിലൂടെ ഒഴിപ്പിച്ചുനൽകാമെന്നും ഇയാൾ പെൺകുട്ടിയുടെ അമ്മയെ വിശ്വസിപ്പിച്ചു.
കഴിഞ്ഞ ദിവസം വീണ്ടും ഇവർ കാണാനെത്തിയപ്പോൾ പെൺകുട്ടിയെ മാത്രം മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. രണ്ടു മണിക്കൂറിലേറെ കഴിഞ്ഞിട്ടും മകളെ പുറത്തേക്ക് കാണാതായതിനെ തുടർന്ന് അമ്മ അകത്തുചെന്ന് നോക്കിയപ്പോൾ കുട്ടി കരഞ്ഞുകൊണ്ട് തനിക്കുണ്ടായ ദുരനുഭവം പറയുകയായിരുന്നു. സംഭവത്തിനു ശേഷം വീടിന് പിന്നിലൂടെ പ്രതി രക്ഷപ്പെട്ടു. ഭരണിക്കാവിലെ ഒരു ഫ്ലാറ്റിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഇൻസ്പെക്ടർ ബാബു കുറുപ്പ്, എസ്ഐ ദീപുപിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




