
മന്ത്രി വി. അബ്ദുറഹ്മാന്റെ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍നിന്ന് 15 ലക്ഷം രൂപ അനുവദിച്ച് പണി പൂര്‍ത്തീകരിച്ച പൊന്മുണ്ടം പഞ്ചായത്തിലെ പറമ്പിന്‍മുകള്‍-കുളങ്ങര സുല്‍ത്താന്‍ റോഡ് ന്യൂനപക്ഷക്ഷേമ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
പൊന്മുണ്ടം പഞ്ചായത്ത് പ്രസിഡന്റ് ആര്‍. കോമുകുട്ടി അധ്യക്ഷത വഹിച്ചു. പൊന്മുണ്ടം പഞ്ചായത്തിലെ 10, 18 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന റോഡ് 310 മീറ്റര്‍ നീളവും 3.5 മീറ്റര്‍ വീതിയിലുമാണ് നിര്‍മിച്ചിട്ടുള്ളത്. പരിപാടിയില്‍ അഹമ്മദ് കബീര്‍ സ്വാഗതം പറഞ്ഞു. റോഡിന്റെ പ്രവര്‍ത്തനത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഇസ്മാഈല്‍ഹാജിയെ മന്ത്രി ആദരിച്ചു. പത്താം വാര്‍ഡ് മെംബര്‍ ഹൈദ്രോസ് മാസ്റ്റര്‍, 18-ആം വാര്‍ഡ് മെംബര്‍ സജിഷ കോഡിയേരി തുടങ്ങിയവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





