പരപ്പനങ്ങാടി:മാസങ്ങളോളമായി നാട്ടുകാരെ ഭീതിയിലാഴ്ത്തി ഉറക്കം കെടുത്തിയ കാട്ടുപന്നിയെ പിടികൂടി. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പന്നി ചത്തു. കൊടക്കാട് പുഞ്ചപ്പാടത്ത് ചെളിയില്‍ പൂണ്ടുപോയ പന്നിയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ട്രോമാകെയര്‍ വളണ്ടിയര്‍മാരും പരപ്പനാട് എമര്‍ജന്‍സി ടീം വളണ്ടിയര്‍മാരും ഏറെ പണിപ്പെട്ടാണ് വലയിലാക്കി കരയിലെത്തിയച്ചത്.
ഏറെനരം പരാക്രമം നടത്തിയ പന്നി മണിക്കൂറുകള്‍ക്കുള്ളില്‍ ചത്തുപോവുകയായിരുന്നുവെന്ന് വളണ്ടിയര്‍മാര്‍ പറഞ്ഞു. വനം വകുപ്പിനെ വിവരം അറിയിച്ചതായും അവര്‍ പറഞ്ഞു.
നാളുകളായി പ്രദേശത്ത് വ്യാപകമായ രീതിയില്‍ കൃഷിനാശമുള്‍പ്പെടെ നടത്തി നാട്ടുകാരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു ഈ കാട്ടുപന്നി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




