പരപ്പനങ്ങാടിയിൽ കാട്ടുപന്നി

പരപ്പനങ്ങാടി : പുത്തന്‍ പീടികക്ക് പടിഞ്ഞാറുവശം പള്ളിപ്പുറം ഭാഗത്ത് കാട്ടുപന്നി ഇറങ്ങി. പ്രദേശത്ത് കാട്ടുപന്നിയുടെ സാന്നിദ്ധ്യം കണ്ടതിനെ തുടര്‍ന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ ജൈനിഷ സ്ഥലത്ത് എത്തുകയും മുന്‍പ്പാലിറ്റിയെയും വനം വകുപ്പിനെയും പോലീസിനെയും വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട് .

പ്രദേശ വാസികള്‍ ജാഗരൂകരായി നിന്നാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അടക്കം വീടുകളില്‍ എത്തിച്ചത്. രാത്രിയില്‍ ഈ വഴി കാല്‍ നടയായും വാഹനങ്ങളിലും സഞ്ചരിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top