താനൂരിൽ കടകളിൽ പരക്കെ മോഷണം

താനൂര്‍. ഗവ.ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ 7 കടകളില്‍ മോഷണം. പുലര്‍ച്ചെ ഒരു മണിക്ക് ശേഷമാണ് കളവ് നടന്നത്. മുളമുക്കില്‍ മണികണ്ഠന്റെ ഫാന്‍സി, ചാത്തങ്ങാട്ടില്‍ ശ്രീധരന്റെ സ്റ്റേഷനറി, പനങ്ങാടന്റകത്ത് മൊയ്തീന്‍ കുട്ടിയുടെ സ്റ്റേഷനറി ആന്‍ഡ് കൂള്‍ ബാര്‍, താലിപ്പാട്ട് ശിഹാബിന്റെ പലചരക്ക്, മുളക്കുപറമ്പില്‍ അലിയുടെ ചപ്പല്‍ കടകളിലാണ് മോഷണം നടന്നത്. സമീപത്തെ 2 കടകളില്‍ മോഷണ ശ്രമവും നടന്നു.

പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. കടകളിലുണ്ടായിരുന്ന പണം, ബിസ്‌ക്കറ്റ്, മിഠായികള്‍, പല വ്യഞ്ജന സാധനങ്ങള്‍ എന്നിവയാണ് കവര്‍ന്നത്. വില്‍പ്പന സാധനങ്ങള്‍ അട്ടിമറിച്ചിടുകയും ചെയ്തു. താനൂര്‍ പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും കടകളിലെത്തി തെളിവെടുപ്പ് നടത്തി. സമീപങ്ങളിലെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

പുത്തന്‍തെരു വ്യാപാരി വ്യവസായി ഏകോപന സമിതി യോഗം പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടു. പി.എ.മുസ്തഫ യൂസഫ്, ദിനേശന്‍ ഒഴൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top