HIGHLIGHTS : Omelet with dairy milk; Criticism of the video
ഭക്ഷണപ്രേമികളുടെ ഭാഗത്ത് നിന്ന് വിമര്‍ശനങ്ങള്‍ നേരിടുകയാണ് പുതിയൊരു പാചക പരീക്ഷണത്തിന്റെ വീഡിയോ. ഒരു സ്‌പെഷ്യല്‍ ഓംലെറ്റ് തയ്യാറാക്കുന്നതിന്റെ വീഡിയോയാണ് . കാഴ്ചയില്‍ ഇതൊരു സ്ട്രീറ്റ് ഫുഡ് സ്റ്റാളാണെന്നാണ് തോന്നിക്കുന്നത്. വളരെ പ്രൊഫഷണലായാണ് ഒരാള്‍ നിന്ന് ഓംലെറ്റ് തയ്യാറാക്കുന്നത്. ഡയറി മില്‍ക്ക് ചോക്ലേറ്റ് ചേര്‍ത്താണ് ഇദ്ദേഹം ഓംലെറ്റ് തയ്യാറാക്കുന്നത്. വീഡിയോ കണ്ടവര്‍ എന്തിനാണ് ഓംലെറ്റിനോട് ഇങ്ങനെയൊരു അനീതി കാട്ടുന്നതെന്നും ഇതൊന്നും പരീക്ഷിച്ച് പോലും നോക്കരുതെന്നുമെല്ലാമാണ് കമന്റിലൂടെ അഭിപ്രായമായി പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ആദ്യം പാന്‍ ചൂടാക്കി എണ്ണയൊഴിച്ച് ഇതിലേക്ക് മുട്ടകള്‍ പൊട്ടിച്ച് ചേര്‍ത്ത് മുകളില്‍ ഉള്ളിയും പച്ചമുളകും തക്കാളിയും ഉപ്പും മറ്റ് മസാലകളുമെല്ലാം ചേര്‍ത്ത ശേഷം ഗ്രേറ്റ് ചെയ്ത പനീറും മല്ലിയിലയും പിന്നാലെ ഗ്രേറ്റ് ചെയ്ത് ഡയറി മില്‍ക് ചോക്ലേറ്റും ചേര്‍ക്കുകയാണിദ്ദേഹം ചെയ്യുന്നത്. ഡയറി മില്‍ക് ചോക്ലേറ്റിന് പുറമെ ചോക്ലേറ്റ് സിറപ്പും ചേര്‍ക്കുന്നുണ്ട്. ഇത് മറിച്ചിട്ട ശേഷം നാല് ബ്രഡും വച്ച് ശേഷം വീണ്ടും തിരിച്ചിട്ട് ചീസും ചോക്ലേറ്റ് സിറപ്പുമെല്ലാം ചേര്‍ക്കുന്നു.

എന്തായാലും സംഭവം നല്ല പുതുമയുള്ള പരീക്ഷണമായെങ്കിലും ആരും ഇതിനോട് യോജിപ്പ് കാണിക്കുന്നില്ലെന്നാണ് കമന്റിലൂടെ അഭിപ്രായമായി പറയുന്നത്. ഈ പരീക്ഷണം അല്‍പം കടുത്തുപോയി എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. ചോക്ലേറ്റ് ചേര്‍ക്കുന്നതിന് മുമ്പുവരെ രുചികരമായിരിക്കുന്ന ഓംലെറ്റ് എന്നാണ് ചിലര്‍ കമന്റ് ചെയ്തത്. ഓംലെറ്റിനോട് എന്തിനാണ് ഈ ക്രൂരത എന്നും ഓംലെറ്റ് പ്രേമികളെ തകര്‍ക്കുന്ന റെസിപ്പിയാണ് ഇതെന്നുമൊക്കെ പോകുന്നു കമന്റുകള്‍.
View this post on Instagram
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു