HIGHLIGHTS : The newlyweds died during the wedding ceremony
റായ്പൂര്‍: വിവാഹ റിസപ്ഷന് തൊട്ടുമുമ്പ് വധുവിനെയും വരനെയും വീട്ടില്‍ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും വരന്‍ വധുവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അസ്ലം (24) കങ്കാഷ ബാനു (22) എന്നിവരുടെ വിവാഹം ഞായറാഴ്ചയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് റിസപ്ഷന്‍ ഒരുക്കിയിരുന്നത്. ഇതിനായി തയ്യാറെടുപ്പിലായിരുന്നു മുറിക്കുള്ളില്‍ ഇരുവരും. വധുവിന്റെ കരച്ചില്‍ കേട്ടാണ് വരന്റെ അമ്മ അവിടേക്ക് ഓടിയെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കുറേ നേരം വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ജനലിലൂടെ നോക്കി. അപ്പോള്‍ ഇരുവരും രക്തത്തില്‍ കുളിച്ച നിലയില്‍ നിലത്ത് കിടക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു.

ഇരുവരുടെയും ശരീരത്തില്‍ നിരവധി മുറിവേറ്റ പാടുകളുണ്ടായിരുന്നു. മുറിവേല്‍പ്പിക്കാന്‍ ഉപയോഗിച്ച ആയുധം പൊലീസ് മുറിയില്‍ നിന്ന് കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു