താനൂരില്‍ അജ്ഞാത ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥ മരിച്ചു

താനൂര്‍:അജ്ഞാത ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥ മരിച്ചു. വാഴക്കത്തെരുവിന് സമീപം പള്ളീമാക്കാനകത്ത് മൈമൂന എന്ന ഇമ്പിച്ചുമ്മ ഹജ്ജുമ്മ (73) യാണ് മരിച്ചത്. മൂന്ന് ദിവസം മുന്‍പ് അയല്‍ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് ബൈക്ക് ഇടിച്ച് വീഴ്ത്തിയത്. വാഹനം നിറുത്താതെ അതിവേഗം ഓടി മറയുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണത്തിനിടെ രാവിലെയാണ് മരണം. ഭര്‍ത്താവ്: പരേതനായ സി.പി.മുഹമ്മദ് കുട്ടി ഹാജി. മക്കള്‍: ഗഫൂര്‍, സമീര്‍, നസീര്‍, നിഷാര്‍, കമറുന്നിസ. മരുമക്കള്‍: മുഹമ്മദ് അലി, ശരീഫ, ഹസീന, സഫീന, ശിഫ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top