വളാഞ്ചേരി: കോട്ടപ്പുറത്ത് ഗ്ലാസ് ലോഡ് ഇറക്കുന്നതിനിടെ ഗ്ലാസിനും ലോറിക്കും ഇടിയില്‍ കുടുങ്ങി ചുമട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം.കൊട്ടാരം സ്വദേശി സിദ്ധീക്കാണ് മരിച്ചത്.
വളാഞ്ചേരി കോട്ടപ്പുറത്തു ബുധനാഴ്ച ഉച്ചക്ക് 12മണിയോടെയായിരുന്നു സംഭവം. ലോറിയില്‍നിന്നും ഗ്ലാസ് ഇറക്കുന്നതിനിടെ ഗ്ലാസ് ദേഹത്ത് വീണാണ് അപകടം സംഭവിച്ചത്. തമിഴ്നാട്ടില്‍ നിന്നും ഗ്ലാസ് ലോഡുമായി വന്നതായിരുന്നു ലോറി. വളാഞ്ചേരി കോട്ടപ്പുറം ജുമാ മസ്ജിദിനു സമീപം പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ്, ഗ്ലാസ് ഷോപ്പിലേക്കാവശ്യത്തിനായി എത്തിച്ചിരുന്ന ഗ്ലാസ്സാണ് ലോറിയില്‍ നിന്നും തെന്നിവീണത്.
ക്രെയിന്‍ ഉപയോഗിച്ച് ഇറക്കുന്നതിനിടെ ചെരിഞ്ഞ ഗ്ലാസ് സിദ്ദിഖിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. ലോറിക്കും ഗ്ലാസ്സിനും ഇടയില്‍ പെട്ട സിദ്ദിഖിനെ ഉടന്‍ തന്നെ വളാഞ്ചേരി നടക്കാവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




