താനൂര്‍: കൊലപാതക കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂര്‍ വെളളിയാമ്പുറം സ്വദേശി കീരിയാട് വീട്ടില്‍ രാഹുല്‍ (24) എന്നയാളെയാണ് കാപ്പ നിയമ പ്രകാരം താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ്. എസ്.ഐപിഎസിന്റെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടര്‍ പ്രേംകുമാര്‍ ഐഎസ് ആണ് ഉത്തരവിറക്കിയത്.
രാഹുല്‍ താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി, തിരൂരങ്ങാടി, കല്പകഞ്ചേരി എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലായി, കൊലപാതകം, വധശ്രമം, കുറ്റകരമായ നരഹത്യാശ്രമം, വീട് കയറി കവര്‍ച്ച നടത്തുക, തടഞ്ഞ് നിര്‍ത്തി ദേഹോപദ്രവ്വം ഏല്‍പിച്ച് കവര്‍ച്ച നടത്തുക, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുക, മോഷണം തുടങ്ങി നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ് ഇയാള്‍. കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത രാഹുലിനെ വിയ്യൂര്‍ സെണ്‍ട്രല്‍ ജയിലില്‍ ഹാജരാക്കി തടങ്കലിലാക്കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




