കോഴിക്കോട്: സിനിമ ഷൂട്ടിംഗിനിടെ ക്യാമറാമാന് തെരുവ് നായയുടെ കടിയേറ്റു. അസോസിയേറ്റ് ക്യാമറാമാനായ ജോബിന്‍ ജോണിനാണ് കടിയേറ്റത്.
ശനിയാഴ്ച രാത്രി എട്ടുമണിയോടെ കോഴിക്കോട് മേത്തോട്ടുതാഴത്തുവെച്ചാണ് സംഭവം നടന്നത്.
കടിയേറ്റ ക്യാമറാമാനെ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയും കുത്തിവെപ്പും നല്‍കി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




