വിദേശ മണ്ണില്‍ ഫാല്‍ക്കണ്‍സ് വള്ളികുന്നിന് തിളക്കമാര്‍ന്ന വിജയം

തായ്‌ലാന്റിലെ ക്രാബിയില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ചാപ്യന്‍ഷിപ്പില്‍ ഫാല്‍ക്കണ്‍സ് എഫ്.സി വള്ളികുന്നിന് തിളക്കമാര്‍ന്ന വിജയം. എട്ട് രാജ്യങ്ങളില്‍ നിന്നുള്ള ക്ലബ്ബുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ഇന്ത്യയില്‍ നിന്നും പങ്കെടുത്ത ഫാല്‍ക്കണ്‍സ് എഫ്.സി വള്ളികുന്ന് രണ്ടാം സ്ഥാനക്കാരായി.

ആദ്യ റൗണ്ടുകളില്‍ ഇഗ്ലണ്ടിനെയും , സിംഗപ്പൂരിനെയും തോല്‍പിച്ച ടീം സെമി ഫൈനലില്‍ വാശിയേറിയ മത്സരത്തില്‍ യു.എ. ഇ ടീമിനെയും തോല്‍പിച്ചു ഫൈനലി-
ല്‍ എത്തുകയായിരുന്നു. ഫൈനലില്‍ പരാജയം മണത്ത ഫാല്‍ക്കണ്‍സ് എഫ്.സി ടൂര്‍ണമെന്റില്‍ ഏറ്റവും നല്ല പ്രകടനവും ആയാണ് ക്രാബി വിട്ടത്.

വിദേശ മണ്ണില്‍ ആദ്യമായാണ് ക്ലബ്ബ് ഇത്തരം ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. മുന്‍ എച്ച്.എ.സി ബാഗ്ലൂര്‍ താരം റിയാസിന്റെ നായകത്വത്തില്‍ ടീം ഇറങ്ങി . വൈസ് ക്യാപ്റ്റന്‍ ജ്യോതിഷ് ആയിരുന്നു,നിസാര്‍ ഉള്ളാടന്റെ മികച്ച പെര്‍ഫോമെന്‍സും, നജുമുദ്ധീന്‍ തിരൂര്‍, സൈതലവി, ഷമി കാലിക്കറ്റ് , യാസിര്‍ പ്രതിരോധം തീര്‍ത്തപ്പോള്‍ മധ്യനിരയില്‍ കാദറും, സക്കരിയ കണ്ണൂരും,അനില്‍,ജസ്റ്റിന്‍ എന്നിവര്‍ കളിച്ചു. വിന്‍സെന്റ് ജോണ്‍സണ്‍,അസീസ്,സലീം, ജോമോന്‍ എന്നിവര്‍ മുന്നേറ്റനിരയില്‍ ശക്തമായ പ്രകടനം കാഴ്ചവെച്ചു. ടീം ഇന്നലെ നാട്ടില്‍ തിരിച്ചെത്തി.

Share news
error: Content is protected !!
Scroll to Top